എയര്‍ ഇന്ത്യ രക്ഷപ്പെടണമെങ്കില്‍ പത്ത് വര്‍ഷമെങ്കിലും കഴിയേണ്ടി വരുമെന്ന് എന്‍.ചന്ദ്രശേഖരന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: എയര്‍ ഇന്ത്യ ലാഭകരമായ നിലയിലേക്ക്് എത്തണമെങ്കില്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയെങ്കിലും എടുക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍. ടാറ്റ സണ്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യയെ സംബന്ധിച്ച് പരാമര്‍ശിക്കുന്നത്. നിലവില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 22,000 കോടിയാണെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ എടുത്ത് മാത്രമേ എയര്‍ ഇന്ത്യക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ടി നിക്ഷേപകര്‍ ക്ഷമകാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, പഴയ പ്രവര്‍ത്തന സംവിധാനങ്ങള്‍, ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്്‌നങ്ങള്‍ എന്നിവയാണ് എയര്‍ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികളെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം വന്‍തോതില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 10,859 കോടിയില്‍ നിന്നാണ് നഷ്ടം 22,000ത്തിലേക്ക് എത്തിയത്. 2022ല്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷവും കമ്പനിക്ക് പുരോഗതിയുണ്ടായിട്ടില്ല. അഹമ്മദാബാദ് വിമാനദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇഷൂറന്‍സ് തുക മതിയാകുമെന്നും കമ്പനിക്ക് അധിക ചെലവ് വേണ്ടി വരില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...