പള്ളിക്കുന്ന് : പള്ളിക്കുന്ന് പഞ്ചായത്ത് എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലൈബ്രറി നവീകരിച്ചു നൽകി കുട്ടിക്കാനം മരിയൻ കോളേജിലെ നാഷണൽ സർവീസ് സ്കീം മാതൃകയായി. സ്കൂളിൽ നടന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത് നിർവഹിച്ചു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആർ. ദിനേശൻ, എ. ഇ ഒ രമേശ് എം, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. സ്മിതമോൾ, പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജേക്കബ് പി എ, വാർഡ് മെമ്പർ ശ്രീമതി ശാന്തി രമേശ് എന്നിവർ സന്നിഹിതരായിരുന്നു.
പ്രധാനാധ്യപിക ശ്രീമതി. സലീന സ്വാഗതം ആശംസിച്ചു. പി. ടി എ പ്രസിഡന്റ് ശ്രീ. ഷാൻ ഫിലിപ്പ് അധ്യക്ഷനായി. സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപിക ശ്രീമതി. മേഹലയുടെ യാത്രയയപ്പും ചടങ്ങിൽ നടന്നു. ലൈബ്രറി നവീകരണത്തിന് എൻ. എസ്സ്. എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജസ്റ്റിൻ പി. ജെ, ശ്രീ. രതീഷ്കുമാർ പി, എൻ. എസ്സ്. എസ്സ് വോളന്റിയർമാരായ നിശാൽ, ട്രീസ, ഷാഹിന എന്നിവർ നേതൃത്വം നൽകി.