സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ ഇന്ന് ചുമതലയേൽക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിന്റെ എട്ടാമത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥൻ ഇന്ന് ചുമതലയേൽക്കും. ഇന്ന് രാവിലെ 11 മണിക്കാണ് അദ്ദേഹം ഔദ്യോഗികമായി പദവി ഏറ്റെടുക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്ത് നിന്നും ഉയർന്ന കടുത്ത എതിർപ്പുകൾ മറികടന്നാണ് ഗവർണറുടെ ഔദ്യോഗിക അംഗീകാരത്തോടെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനമേൽക്കുന്നത്. എറണാകുളം സ്വദേശിയായ എൻ. ശേഷാദ്രിനാഥന് നിയമരംഗത്തും ജുഡീഷ്യറിയിലും നീണ്ട വർഷത്തെ പരിചയസമ്പത്തുണ്ട്. കോഴിക്കോട് ലോ കോളജിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം പത്ത് വർഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.

തുടർന്ന് ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം ശ്രദ്ധേയമായ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. കവരത്തി മുൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി, എറണാകുളം സിബിഐ കോടതി ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എന്നീ സുപ്രധാന പദവികളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. എൻ. ശേഷാദ്രിനാഥന് വ്യക്തമായ രാഷ്ട്രീയ ചായ്‌വുണ്ടെന്ന് ആരോപിച്ച് കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശക്തമായി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെ ഈ പദവിയിൽ നിയമിക്കുന്നതിനെതിരെ പ്രതിപക്ഷം തുടക്കം മുതൽ നിലപാടെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...