നാദസ്വരത്തിൽ ഒന്നാം സ്ഥാനം നേടി ദേവപ്രീയ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഉപജില്ലാ കലോത്സവത്തിൽ നാദസ്വരവായനയിൽ ഒന്നാം സ്ഥാനം നേടിയത് കൈപ്പട്ടൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദേവപ്രിയ ആണ്.കർണ്ണാടക സംഗീതജ്ഞൻ ആയ മുത്തുസ്വാമി ദീക്ഷിതർ രചിച്ച ” വാതാപി ഗണപതിം ഭജേ ” എന്ന കീർത്തനമാണ് നാദസ്വരത്തിൽ ദേവപ്രീയ വായിച്ചത്.നാലര വർഷമായി നാദസ്വരം അഭ്യസിക്കുന്ന ദേവപ്രീയ ആദ്യമായാണ് സ്‌കൂൾ തലത്തിൽ ദേവപ്രീയക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്.

കലാപീഠം ഓമല്ലൂർ വിജയകൃഷണന്റെ കീഴിൽ നാലര വർഷമായി നാദസ്വരം അഭ്യസിക്കുന്ന ദേവപ്രീയ ക്ഷേത്രങ്ങളിൽ അടക്കം നാദസ്വര കച്ചേരി അവതരിപ്പിക്കാറുണ്ട്. കൈപ്പട്ടൂർ കുടമുക്കിൽ ബുക്ക് ചെയ്ത നാദസ്വര കച്ചേരി നടത്തിയതിന് ശേഷമാണ് ദേവപ്രിയ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്.ദേവപ്രീയയുടെ സഹോദരി കൃഷണപ്രിയയും നാലരവർഷമായി നാദസ്വരം അഭ്യസിക്കുന്നുണ്ട്.സഹോദരിമാർ ഇരുവരും ചേർന്നാണ് നാദസ്വര കച്ചേരികൾക്ക് പോകുന്നത്.പഞ്ചവാദ്യ കലാകാരനായ ചന്ദനപ്പള്ളി കുടമുക്ക് വിനോദ് ഭവനം വി വിനോദിന്റെയും സംഗീതയുടെയും മകളാണ് ദേവപ്രീയ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...