തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ ആക്രമിച്ച പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ ആക്രമിച്ച പ്രതി പിടിയില്‍. നേമം കരുമം സ്വദേശി ശ്രീജിത്താണ് പിടിയിലായത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയാണ് യുവതി. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. വഞ്ചിയൂര്‍ കോടതി പരിസരത്തെ ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സിന് മുന്നിൽ വച്ചാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ പോയ പ്രതി പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീയെ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമിച്ചത്.

സ്കൂട്ടറിലിരുന്ന് പ്രതി സ്ത്രീയെ കടന്ന് പിടിക്കുകയായിരുന്നു. പ്രതിരോധിക്കുന്നതിനിടെ നിലത്ത് വീണ സ്ത്രീക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. വാഹനത്തിന്‍റെ നമ്പര്‍ സി സി ടി വി യിൽ നിന്ന് തിരിച്ചറിഞ്ഞാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.

മൊബൈൽ നമ്പര്‍ ഓഫ് ചെയ്ത് നഗരത്തിൽ കറങ്ങുകയായിരുന്ന പ്രതിയെ മൂന്നരയോടെ നേമത്തിന് സമീപം കരുമത്ത് നിന്നാണ് പിടികൂടിയത്. സ്‍കൂട്ടര്‍ അമ്മയുടെ പേരിലാണ്. പേട്ടയിലെ ഫ്ലാറ്റിൽ അമ്മയെ വീട്ടുജോലിക്ക് കൊണ്ട് വിട്ട് മടങ്ങുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി സമാനമായ കുറ്റകൃത്യം മുൻപ് ചെയ്തിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...