ഡി.സി.സി നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ ദിനാചരണവും സെമിനാറും നവംബർ 26-ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ ഭരണഘടന രൂപീകൃതമായ നവംബർ 26-ന് എ.ഐ.സി.സി ആഹ്വാനം അനുസരിച്ച്‌ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കുമെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. ഇതോടനുബന്ധിച്ച് 26 ശനിയാഴ്ച്ച ഉച്ചക്ക് രണ്ടര മണിക്ക് പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിക്കുന്ന സമ്മേളനവും ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറും മുൻ സംസ്ഥാന പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ.ടി. അസഫലി ഉദ്ഘാടനം ചെയ്യും.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.
ഇൻഡ്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വി.സി സാബു വിഷയാവതരണം നടത്തും. ആന്റോ ആന്റണി എം.പി, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, കെ.പി.സി.സി, ഡി.സി.സി, ലോയേഴ്സ് കോൺഗ്രസ് ഭാരവാഹികൾ, മുതിർന്ന അഭിഭാഷകർ, സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് ഡി.സി.സി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...