റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ പൂര്‍ണമായി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ പൂര്‍ണമായി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി. ശനിയാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി നല്‍കുന്നതിനുള്ള ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. യൂണിയന്‍ നേതാക്കളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള നീക്കത്തെത്തുടർന്നാണ് യൂണിയൻ നേതാക്കളുമായി മന്ത്രി ചർച്ച നടത്തിയത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പകുതിയായി വെട്ടിക്കുറച്ചതിനെതിരെയായിരുന്നു പ്രതിഷേധം. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലേക്ക് 120 കോടി രൂപയാണ് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടത്. ധനവകുപ്പ് അനുവദിച്ചത് വെറും 44 കോടിയും. റേഷന്‍വ്യാപാരികളുടെ കമ്മീഷന്‍ കൊടുക്കാന്‍ 28 കോടി വേണ്ടിടത്ത് ഭക്ഷ്യവകുപ്പ് നീക്കിവച്ചത് പതിനാലരക്കോടി രൂപയാണ്. ഇതോടെയാണ് കമ്മീഷന്‍ 49 ശതമാനമായി വെട്ടിച്ചുരുക്കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....