Saturday, May 4, 2024 12:19 am

പത്തനംതിട്ട നഗരസഭയില്‍ ഷോപ്പ് ലൈസന്‍സ് പുതുക്കാന്‍ 100 രൂപ അച്ചാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയില്‍ ഷോപ്പ് ലൈസന്‍സ് പുതുക്കണമെങ്കില്‍ 100 രൂപ അച്ചാരം നല്‍കണം. നഗരത്തിലെ മാലിന്യം ശേഖരിക്കുന്ന കരാറുകാരനാണ് 100 രൂപ നല്‍കേണ്ടത്. ഈ തട്ടിപ്പ് നടത്താന്‍ നഗരസഭയുടെ ആരോഗ്യ വിഭാഗത്തില്‍ പ്രത്യേക മുറിയും പത്തനംതിട്ട നഗരസഭ നല്‍കിയിട്ടുണ്ട്. ഫോട്ടോ സ്റ്റുഡിയോയുടെ ലൈസന്‍സ് പുതുക്കാന്‍ എത്തിയവരോട് ഇവര്‍ പണവും വാങ്ങി. ലൈസന്‍സുകള്‍ ഓണ്‍ ലൈന്‍ ആക്കുന്നതിന്റെ മുന്നോടിയായി പ്രത്യേക ഫോമും നല്‍കുന്നുണ്ട്. ഇതിന് 50 രൂപയാണ് ഈടാക്കുക. ഒരു പേജ് മാത്രമുള്ള ഫോമിനാണ് 50 രൂപ പിടിച്ചുപറിക്കുന്നത്. ഇതോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കണം. എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്നും നഗരസഭ മുന്‍കൂട്ടി വ്യാപാരികളെ അറിയിച്ചിട്ടില്ല. മുന്‍കാലങ്ങളിലെപ്പോലെ ലൈസന്‍സ് പുതുക്കാന്‍ എത്തുന്നവര്‍ വീണ്ടും പോയി വരേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ഇതുകൂടാതെ മാലിന്യം ശേഖരിക്കുവാന്‍ കരാറെടുത്തിരിക്കുന്നയാള്‍ക്കും 100 രൂപ കൈക്കൂലി കൊടുക്കണം. ക്രിസ് ഗ്ലോബല്‍ ട്രേഡെഴ്സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. ഇയാള്‍ക്ക് നഗരസഭ പ്രത്യേക മുറിയും കമ്പ്യൂട്ടറും നല്‍കിയിട്ടുണ്ട്. ഹരിതകര്‍മ്മ സേനയെ മുന്നില്‍ നിര്‍ത്തിയാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. ലൈസന്‍സ് പുതുക്കി ലഭിക്കണമെങ്കില്‍ കരാറുകാരന് 100 രൂപ നല്‍കിയാല്‍ മാത്രമേ സാധിക്കൂ എന്നാണ് ഇവര്‍ വ്യാപാരികളോട് പറയുന്നത്. സ്റ്റുഡിയോ ആയതിനാല്‍ തങ്ങള്‍ക്ക് മാലിന്യം ഇല്ലെന്നും കുറച്ചു പേപ്പറുകള്‍ മാത്രമാണ് മാലിന്യമായി വരുന്നതെന്നും അത് തങ്ങള്‍ തന്നെ സംസ്കരിച്ചുകൊള്ളാമെന്നും വ്യാപാരി പറഞ്ഞിട്ടും മാലിന്യ കരാറുകാരന്റെ ജീവനക്കാര്‍ സമ്മതിച്ചില്ല.

തന്നെയുമല്ല മാലിന്യ സംസ്കരണം സംബന്ധിച്ച് നഗരസഭക്ക് ഓരോ വ്യാപാരിയും സത്യവാങ്മൂലം നല്‍കുന്നുമുണ്ട്. എന്നാല്‍ ഇതൊന്നും പോരെന്നും 100 രൂപ തങ്ങള്‍ക്ക് ലഭിക്കണമെന്നും ജീവനക്കാര്‍ വാദിച്ചു. കൂടാതെ വ്യാപാരിയുടെ സമ്മതം ആരായാതെ കാര്‍ബണ്‍ പകര്‍പ്പ് ലഭ്യമാകുന്ന ഒരു ഫോമും അവര്‍ പൂരിപ്പിച്ചു. ഈ സാക്ഷ്യ പത്രത്തില്‍ മാലിന്യ ശേഖരണത്തിന് കരാറെടുത്തിരിക്കുന്ന ക്രിസ് ഗ്ലോബല്‍ ട്രേഡെഴ്സ്  എന്ന സ്ഥാപനവുമായി ഈ വ്യാപാരി കരാറില്‍ ഏര്‍പ്പെട്ടു എന്നാണ് എഴുതി വെച്ചിരിക്കുന്നത്. മാലിന്യവുമായി ബന്ധപ്പെട്ട ഈ കരാര്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നും സ്റ്റുഡിയോയില്‍ ഇത്തരം മാലിന്യങ്ങള്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ മാലിന്യം ഇല്ലാത്തവര്‍ 100 രൂപ നല്‍കണമെന്നും മാലിന്യം ഉള്ളവര്‍ 100 രൂപ നല്‍കേണ്ടതില്ലെന്നും ജീവനക്കാരി പറഞ്ഞു. പിടിച്ചുപറിച്ച പണത്തിന് പത്തനംതിട്ട നഗരസഭയുടെ രസീതും ഇവര്‍ നല്‍കി. ഇതില്‍ മാലിന്യ ശേഖരണത്തിന് 100 രൂപ അഡ്വാന്‍സ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക തട്ടിപ്പ് നടത്താന്‍ പത്തനംതിട്ട നഗരസഭ ഒത്താശ ചെയ്തുകൊടുക്കുന്നു എന്നുവേണം അനുമാനിക്കുവാന്‍. മാലിന്യ ശേഖരണത്തിന്റെ പേരില്‍ കരാറുകാരന്‍ നഗരവാസികളെ ചൂഷണം ചെയ്യുമ്പോള്‍ ഭരണസമിതി കയ്യും കെട്ടി നോക്കിയിരിക്കുകയാണ്. കരാറുകാരന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്. മാലിന്യം ശേഖരിക്കുന്നതിന്റെ പേരില്‍ പല വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്രമത്തിലധികം രൂപ ഇയാള്‍ ഈടാക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുവാനോ ഇയാളുടെ കൊള്ള അവസാനിപ്പിക്കുവാനോ നഗരസഭ തയ്യാറാകുന്നില്ല എന്നതാണ് വിചിത്രം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്

0
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍...

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക്...

വീട്ടില്‍ മദ്യവില്‍പ്പന : മധ്യവയസ്‌കന്‍ പിടിയില്‍

0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര...

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ ; എഐസിസി മീഡിയ സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്റര്‍...

0
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ്‌ഫേക്ക് വീഡിയോ കേസില്‍...