പത്തനംതിട്ട : നഗരസഭയിലെ ഏറ്റവും ഉയർന്ന പ്രദേശമായ പൂവൻപാറയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. പത്തനംതിട്ട നഗരസഭ 35 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ റോസിലിൻ സന്തോഷ് ഇന്ന് നിർവഹിച്ചു. ഇതോടെ പ്രദേശവാസികളുടെ ദീര്‍ഘകാലമായുള്ള പരാതിക്ക് പരിഹാരമാവുകയാണ്.
നഗരസഭാ വൈസ് ചെയർമാൻ സഗീർ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൌണ്‍സിലര്‍ സജിനി മോഹന്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി കെ സൈമൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശോഭ കെ മാത്യു, യുഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് അഡ്വ. റോഷൻ നായർ, എൽഡിഎഫ് പാർട്ടി ലീഡർ പികെ അനീഷ്, കൗൺസിലര്‍മാരായ അൻസാർ മുഹമ്മദ്, ദീപു ഉമ്മൻ, ബിജിമോൾ മാത്യു, സുശീല പുഷ്പൻ , അംബിക വേണു , ഷൈനി ജോർജ്, സസ്യ സജീവ്, എം എച്ച് ഷാജി. ഷിബു മാത്യു , സുധീർ , സാബു സാം, റെനിസ് മുഹമ്മദ് , അഡ്വ. ദിനേശ് കുമാർ എന്നിവർ പ്രസംഗിച്ചു.