പത്തനംതിട്ട: നഗരസഭ 2020-21 സാമ്പത്തിക വർഷത്തെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമായി വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ നഗരസഭ അദ്ധ്യക്ഷ റോസിലിന്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ സഗീർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ റജീന ഷെരീഫ്, കെ. ജാസിം കുട്ടി, സിന്ധു അനിൽ , സജി കെ സൈമൺ, ശോഭ കെ മാത്യു, കൗൺസിലർമാരായ രജനി പ്രദീപ്, പി.കെ ജേക്കബ്, റോഷൻ നായർ, പി.കെ അനീഷ്, ഏബൽ മാത്യു, അംബിക വേണു, വൽസൻ റ്റി കോശി, സെക്രട്ടറി എ എം മുംതാസ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട നഗരസഭ വികസന സെമിനാർ നടത്തി
RECENT NEWS
Advertisment