കോവിഡ് ; മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 15 മുതല്‍ 21 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക. പച്ചക്കറി, പഴവര്‍ഗ്ഗ കടകള്‍, പാല്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,659 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിലാണ്.

ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത മറ്റ് ചില പ്രദേശങ്ങളുണ്ടെന്നും അതേതൊക്കെയെന്ന കാര്യത്തില്‍ വൈകാതെ തീരുമാനം വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 22,854 പേര്‍ക്കാണ്. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,12,85,561 ആയി.നിലവില്‍ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,89,226 ആണ്. ആകെ രോഗികളുടെ 1.68 ശതമാനത്തോളം വരുമിത്. അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണം 1,09,38,146 ആയി. ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്‌ രോഗമുക്തി നേടുന്നവരുടെ നിരക്ക് ദേശീയതലത്തില്‍ 96.92 ശതമാനമാണ്.

24 മണിക്കൂറിനിടെ കോവിഡ് മൂലം 126 പേര്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,58,189 ആയി. ദേശീയ തലത്തിലെ മരണനിരക്ക് 1.40 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.2020 ഓഗസ്റ്റ് 7 നാണ് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. ഓഗസ്റ്റ് 23 ന് അത് 30 ലക്ഷവും സെപ്റ്റംബര്‍ അഞ്ചിന് 40 ലക്ഷവുമായി. 10 ദിവസം കടന്ന് സെപ്റ്റംബര്‍ 16 ആകുമ്ബേഴേക്കും രോഗികളുടെ എണ്ണം 50 ലക്ഷം കടന്നു. ഡിസംബര്‍ 19ന് രാജ്യത്ത് ഒരു കോടി ജനങ്ങള്‍ ആകെ കോവിഡ് ബാധിതരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....