എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിച്ചു. പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് ആവശ്യം. ഈ മാസം 17 നാണ് പരീക്ഷകള്‍ ആരംഭിക്കേണ്ടത്. പരീക്ഷകള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ അധ്യാപകര്‍ ബുദ്ധിമുട്ടിലാകുമെന്നതിനാലാണ് പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

എന്നാല്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പരീക്ഷ മാറ്റിവെയ്ക്കരുതെന്ന ആവശ്യത്തിലാണ്. പരീക്ഷകള്‍ ഈ മാസം 30 ന് തീരും. തെരഞ്ഞെടുപ്പിന് പിന്നെയും ദിവസങ്ങളുണ്ട്. അതിനാല്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷമുണ്ടാക്കുമെന്ന വാദമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തുന്നത്. അതേസമയം പരീക്ഷകളുടെ കാര്യത്തില്‍ ഇന്നലെ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ഇന്നലെ കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. അതിനാലാണ് പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രത്തെ അറിയിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...