മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായിക നടിയാണ് നൈല ഉഷ. സിനിമയില്‍ എന്നതുപോലെതന്നെ അവതരണത്തിലും കഴിവ് തെളിയിച്ച ഒരു വ്യക്തി കൂടിയാണ് നൈല. നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലെ ആങ്കറായും നൈല ഉഷ തിളങ്ങിയിട്ടുണ്ട്. ദുബൈയില്‍ റേഡിയോ ജോക്കിയാണ് നൈല. ഇടയ്ക്കിടെ ദുബായില്‍ നിന്നെത്തി സിനിമകളില്‍ അഭിനയിക്കുന്ന നൈല ഉഷ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ ഫോട്ടോഷൂട്ടുകളും റീല്‍സ് വീഡിയോകളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഓറഞ്ച് പട്ടുസാരിയില്‍ അതിസുന്ദരിയായി തിളങ്ങിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. പട്ടുസാരിയ്ക്കൊപ്പം ഹാംഗിഗ് ജിമുക്കിയും വേവി ഹെയര്‍സ്റ്റൈലും ത്രീ ലെയര്‍ പെന്‍ഡന്റ് നെക്ലെസ്സും അണിഞ്ഞാണ് താരം തിളങ്ങിയത്.
കല്യാൺ ഗ്രൂപ്പ് സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ചിത്രങ്ങളാണ് നൈല ഉഷ പങ്കിട്ടിരിക്കുന്നത്. സിനിമയും സംസ്‌കാരവും പാരമ്പര്യവും ഇഴചേർന്ന തൃശൂരിലെ കല്യാണരാമൻ കുടുംബത്തിന്റെ വാർഷിക നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ വെള്ളിത്തിരയിലെ മിക്ക സെലിബ്രിറ്റികളും എത്തിയിരുന്നു. പാവകളെ പൗരാണിക ആചാരങ്ങളോടെ തട്ടുകളായി പ്രദർശിപ്പിക്കുന്ന ബൊമ്മക്കൊലുവായിരുന്നു ആഘോഷങ്ങളില്‍ പ്രത്യേക ആകര്‍ഷണം. പൂജയിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കല്യാണ്‍ സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് നവരാത്രി ആഘോഷിക്കാറുണ്ട്. ശ്രീരാമഭഗവാന്റെ പാരമ്പര്യത്തിന് ആദരവ് അർപ്പിച്ച് സീതാ സ്വയംവരത്തിലെ ധനുഷ് ബാണം തകർക്കുന്നതാണ് ഇത്തവണത്തെ പ്രധാന തീം.