കോഴിക്കോട് ജില്ലയിൽ എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. 7.36 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്‌തു. ഒഡീഷ ഗഞ്ചാം ജില്ലയിൽ ഗാമുണ്ടി വില്ലേജ് സ്വദേശിയായ സന്തോഷ് ഗൗഡ (36 ) യാണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് നല്കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിതിന്‍റെ നേതൃത്വത്തിലുള്ള സൈബർ സെല്ലിന്‍റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സന്തോഷ് ഗൌഡയെ ചോദ്യം ചെയ്തുവരികയാണെന്നും ആർക്ക് വേണ്ടിയാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് എന്നതടക്കം പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ വി.പി.ശിവദാസൻ, സന്ദീപ്.എൻ.എസ്, വിപിൻ.പി, രാഗേഷ്.ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അബ്ദുൽ റഹൂഫ്, ജിത്തു, വനിത സിവിൽ എക്സൈസ് ഓഫീസർ ലത മോൾ എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട് നിന്നും പ്രതിയെ പൊക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശസ്നേഹത്തിന്‍റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തി

0
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ അഭിമാനവും ദേശ സ്‌നേഹത്തിന്‍റെ ആവേശവും നിറച്ച് സായുധ...

കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ...

ഭാര്യയുമായി തർക്കം ; 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്...

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും...