കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറിനെ കുടുക്കി അഴിമതി വിരുദ്ധ ബ്യൂറോ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറിനെ കുടുക്കി അഴിമതി വിരുദ്ധ ബ്യൂറോ. 50,000 രൂപയാണ് എഎസ്ഐ കൈക്കൂലി വാങ്ങിയത്. സൈബരാബാദ് പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള മേഡ്ചൽ പോലീസ് സ്റ്റേഷനിലെ എഎസ്ഐ കെ മധു സുദൻ റാവുവിനെയാണ് എസിബിയുടെ ഹൈദരാബാദ് സിറ്റി റേഞ്ച്-2 യൂണിറ്റ് കയ്യോടെ പിടികൂടിയത്. പണമിടപാട് തർക്കം പരിഹരിക്കുന്നതിനായി എഎസ്ഐ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൈക്കൂലി തുക മധു സുദൻ റാവുവില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൈക്കൂലി സൂക്ഷിച്ചിരുന്ന പാന്‍റിന്‍റെ പിന്നിലത്തെ പോക്കറ്റില്‍ നിന്നും വലത് കൈവിരലുകളില്‍ നിന്നും രാസ പരിശോധനയില്‍ പണം വാങ്ങിയതായുള്ള സ്ഥിരീകരണവും നടത്തിയിട്ടുണ്ട്. പ്രതിയായ എഎസ്ഐയെ ഹൈദരാബാദിലെ നാമ്പള്ളി കോടതിയിൽ എസ്പിഇ, എസിബി കേസുകളുടെ പ്രിൻസിപ്പൽ സ്‌പെഷ്യൽ ജഡ്‌ജിയുടെ മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...