ചേർത്തല : നായർ സർവീസ് സൊസൈറ്റി മേഖലാതല അവലോകനയോഗം ചേർത്തലയിൽ നടന്നു. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, വടക്കൻ പറവൂർ, കോതമംഗലം, മൂവാറ്റുപുഴ, ആലുവ, കണയന്നൂർ, കുന്നത്തുനാട്, പത്തനംതിട്ട, പന്തളം, തൊടുപുഴ എന്നീ താലൂക്ക് യൂണിയനുകളിലെ സെക്രട്ടറിമാർ, അഡീഷണൽ ഇൻസ്പെക്ടർമാർ, മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം കോഡിനേറ്റർമാർ, എച്ച്ആർ കോഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
ഡയറക്ടർ ബോർഡംഗം പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് രജിസ്ട്രാർ വി.വി. ശശിധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. അസി രജിസ്ട്രാർ വി. ഉണ്ണിക്കൃഷ്ണൻ, വടക്കൻ പറവൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. ജനീഷ്‌കുമാർ, ചേർത്തല താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ, ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ്, ശങ്കരൻ നായർ, നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു.