മലപ്പുറം: പൂര്‍ണ്ണ നഗ്നനായി മോഷണത്തിനെത്തിയ കള്ളന്‍ സിസി ടിവിയില്‍ കുടുങ്ങി. മക്കരപറമ്പ് വടിശ്ശീരി കുളമ്പിലെ ഏലച്ചോല അബൂബക്കറിന്റെ വീട്ടിലാണ് കഴിഞ്ഞ മാസം 26ന് കള്ളന്‍ കയറിയത്. തുടര്‍ന്ന് സിസി ടിവി പരിശോധിച്ചപ്പോഴാണ് ആരാണെന്ന് വ്യക്തമായത്. സമീപവാസിയാണ് നൂല്‍ ബന്ധമില്ലാതെ മോഷ്ടിക്കാന്‍ കയറിയത്.
വീടിന്റെ മതില്‍ കള്ളന്‍ ചാടിക്കടക്കുന്നതിന്റെയും വീടിന്റെ ഒന്നാം നിലയില്‍ കയറുന്നതിന്റെയും ഒക്കെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മുകളിലെ നിലയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീകളുടെ ആഭരണം കവരാന്‍ ശ്രമിക്കുകയായിരുന്നു കള്ളന്‍. ഇതിനിടെ സ്ത്രീകള്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
സിസി ടിവി ദൃശ്യങ്ങള്‍ നാട്ടില്‍ പ്രചരിച്ചതോടെയാണ് സമീപവാസിയായ യുവാവാണ് കള്ളനെന്നു തിരിച്ചറിഞ്ഞത്. ആരെങ്കിലും കണ്ടാലും പിടിയിലാകാതിരിക്കാനാണ് വസ്ത്രമുപേക്ഷിച്ചതെന്നാണു നിഗമനം. വീട്ടുടമയുടെ പരാതിയില്‍ സമീപവാസിയായ യുവാവിനെതിരെ കേസെടുത്തു