ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കാറില്‍ ഇടിച്ചു ; അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു ; രണ്ടുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പയ്യോളി : ഇരിങ്ങല്‍ മാങ്ങൂല്‍ പാറയ്ക്ക് സമീപം ടാങ്കര്‍ ലോറിയും കാറും ബൈക്കും അപകടത്തില്‍പ്പെട്ടു. രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. കാറില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.

കണ്ണൂര്‍ ചാല വെസ്റ്റ്‌വേ അപ്പാര്‍ട്ട്‌മെന്റിലെ ആഷിക്ക്‌ (47) മകള്‍ ആയിഷ (19) എന്നിവരാണ്‌ മരിച്ചത്‌. ആഷിക്ക്‌ കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയിലും ആയിഷ വടകര സഹകരണ ആശുപത്രിയിലുമാണ്‌ മരിച്ചത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലാസിം (14), ഷുഹൈബ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ കോഴി​ക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് റോഡില്‍ വലതുവശത്തേക്ക് കയറുകയായിരുന്നു. ഈ സമയത്ത് പിറകില്‍ വന്ന കാറും ബൈക്കും ടാങ്കറില്‍ ഇടിക്കുകയായിരുന്നു എന്നാണ്‌ പോലീസ്‌ കരുതുന്നത്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...