ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി ; സംഭവത്തില്‍ അയല്‍വാസി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജോലികഴിഞ്ഞ് മടങ്ങിയ ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസി പിടിയിലായി. ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജ് (53- സാബു) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതി അയല്‍വാസിയായ പുത്തന്‍പുരയ്ക്കല്‍ അഭിലാഷിനെ (ബിജു – 37) ആണ് പോലിസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് 6.30ന് ചെളിക്കുഴി ലക്ഷംവീട് കോളനിക്ക് സമീപമായിരുന്നു സംഭവം. ടൗണിലെ ചുമട്ടുതൊഴിലാളിയായ സാബു വീട്ടിലേക്ക് വരുന്ന വഴി ബിജു വഴിയരികില്‍നിന്ന് അസഭ്യം പറഞ്ഞശേഷം കല്ലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.

തലയുടെ പിന്നില്‍ ഏറുകൊണ്ടതോടെ നിലത്തുവീണ സാബുവിന്റെ നെഞ്ചില്‍ വലിയ പാറക്കല്ല് എടുത്തിട്ടശേഷം പ്രതി ഓടിമറയുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. സാബുവിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജു ലഹരിക്ക് അടിമയാണെന്നും നാട്ടുകാര്‍ക്കുനേരെ മുമ്പും  ആക്രമണം നടത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സാബുവും ബിജുവും തമ്മില്‍ മുമ്പ്  തര്‍ക്കം നിലനിന്നിരുന്നോയെന്നു പോലിസ് അന്വേഷിക്കുന്നുണ്ട്. ഭാര്യ: ബിന്ദു. മക്കള്‍: അലീന, അനുമോള്‍. മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...