മല്ലപ്പള്ളി : കർക്കടക മാസത്തിൽ രാമായണ പാരായണത്തിനൊപ്പം രാമലക്ഷ്മണ ഭരതശത്രുഘ്നദർശനം നടത്താൻ മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് വീണ്ടും അവസരമൊരുക്കുന്നു. 27 ന് രാവിലെ 5.30 ന് മുരണി ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് നാലമ്പല ദർശനത്തിന് ബസ് പുറപ്പെടും. രാമപുരം ശ്രീരാമക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരതക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ എത്തി മടങ്ങും. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി നടത്തുന്ന ദർശനയാത്രക്കായി മല്ലപ്പള്ളി ഡിപ്പോ കോട്ടാങ്ങൽ ദേവീ ക്ഷേത്രത്തിൽ നിന്ന് 28 ന് രാവിലെ 6ന് പ്രത്യേക സർവീസ് ക്രമീകരിച്ചതിനോട് അനുബന്ധിച്ചാണ് മുരണി ക്ഷേത്രത്തിൽ നിന്ന് ഭക്തജനങ്ങൾക്കായി ദർശനയാത്ര ഒരുക്കിയിരിക്കുന്നത്. 400 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ഫോൺ:9539 703363.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.