‘നന്‍പകല്‍ നേരത്ത് മയക്കം’ സെൻസർഷിപ്പ് പൂർത്തിയാക്കി തിയറ്ററുകളിലേക്ക്

For full experience, Download our mobile application:
Get it on Google Play

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ, മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്‍റെ സെൻസർഷിപ്പ് പൂർത്തിയാക്കി. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരം നേടി. മൂന്ന് ഷോകളും ഒരു വലിയ ജനക്കൂട്ടത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. വ്യത്യസ്തതയാർന്ന അവതരണ ശൈലിയും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുന്നതെന്നാണ് വിലയിരുത്തൽ.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ തമിഴ് നടി രമ്യ പാണ്ഡ്യൻ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അശോകൻ മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് എസ് ഹരീഷാണ്. മുൻ ചിത്രങ്ങളിലെന്ന പോലെ ഫാന്‍റസി കൂടി കൂട്ടിയിണക്കിയാണ് എല്‍ജെപി ചിത്രം ഒരുക്കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...