നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത ടിപ്പർ, ലോറി ബോഡികൾക്ക് അനുമതി നൽകരുത് : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാഹന സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച ട്രക്ക് ബോഡികൾ, ട്രക്ക് കാബിനുകൾ, ടിപ്പർ ബോഡികൾ എന്നിവ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.

ക്യാബിൻ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന എഐഎസ് 093 ടൈപ്പ് അംഗീകാരവും എഐഎസ് 029 ടൈപ്പ് അംഗീകാരവും ആവശ്യമാണെങ്കിലും സംസ്ഥാനത്തെ ചെറിയ വർക്ക് ഷോപ്പുകൾ എല്ലാ ദിവസവും നൂറുകണക്കിനു ട്രക്കുകളും ടിപ്പറുകളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സുരക്ഷിതമല്ലാത്ത രീതിയിൽ നിർമ്മിക്കുന്നത്. ഇത്തരത്തിൽ ബോഡികൾ നിർമ്മിച്ച വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ വലിയ ദുരന്തമുണ്ടാകും.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ ഒരാൾക്ക് കേന്ദ്ര ലൈസൻസ് ലഭിച്ചാൽ മറ്റ് ട്രക്ക്, ടിപ്പർ ബോഡി ബിൽഡർമാർ ഒരു വർഷത്തിനുള്ളിൽ ലൈസൻസ് നേടണമെന്ന് 2020 സെപ്റ്റംബർ 9 നു സംസ്ഥാന ഗതാഗത സെക്രട്ടറി ഉത്തരവിട്ടിരുന്നു. 2021 ൽ ഉത്തരവ് കാലാവധി കഴിഞ്ഞിട്ടും കേരളത്തിൽ ഇത്തരം അംഗീകാരമില്ലാത്ത ട്രക്ക്, ടിപ്പർ ബോഡി ബിൽഡിംഗ് സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....