അട്ടപ്പാടിയില്‍ യുവാവിന്റെ കൊലപാതകം ; പ്രതികളെല്ലാം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. ഭൂതുവഴി സ്വദേശി കാര്‍ത്തിക്ക് (23) കൂടി പിടിയിലായതോടെ പ്രതികളെല്ലാവരും കസ്‌റ്റഡിയില്‍ ആയതായി പോലീസ് അറിയിച്ചു. ദോണിഗുണ്ട് സ്വദേശി അഖില്‍ (24), മേലെ കണ്ടിയൂര്‍ സ്വദേശി ജോമോന്‍ (22) താവളം സ്വദേശി അനന്തു (24) എന്നിവരെ രാവിലെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ആകെ പത്ത് പ്രതികളാണ് കേസിലുള്ളത്.

പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോ‍റിനെ അടിച്ചു കൊന്നത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ്, മര്‍ദ്ദനത്തിലും കൊലയിലും കലാശിച്ചത്. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച്‌ നല്‍കാം എന്ന ഉറപ്പില്‍ നന്ദകിഷോറും വിനായകനും പ്രതികളില്‍ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല.

പണം തിരികെ ചോദിച്ചപ്പോള്‍ അത് നല്‍കിയിയതുമില്ല. ഇതാണ് തര്‍ക്കത്തിന് കാരണം. മര്‍ദ്ദനമേറ്റ നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയില്‍ എത്തിച്ച്‌ പ്രതികള്‍ മുങ്ങുകയായിരുന്നു. എന്നാല്‍ നന്ദകിഷോര്‍ ആശുപത്രിയില്‍ എത്തും മുന്‍പേ മരിച്ചതായി പോലീസ് അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ വിനായകനെ പ്രതികള്‍ നാല് ദിവസമായി കസ്‌റ്റഡിയില്‍ വെച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. ഇതുമൂലം വിനായകന്റെ ശരീരം മുഴുവന്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...