ആലപ്പുഴ പുന്നപ്രയിലെ നന്ദുവിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പുന്നപ്രയിലെ നന്ദുവിന്റെ മരണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയ്ദേവ് പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയ നന്ദു, ട്രെയിന് മുന്നില്‍ പെട്ടുപോകുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. നന്ദുവിന്റെ മരണത്തില്‍ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നന്ദുവിന്റെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവന്‍, റോബിന്‍, മുന്ന, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ പ്രതികളായ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് നന്ദുവിനെ മര്‍ദ്ദിച്ചെന്നാണ് പോലീസിന്റെ എഫ്‌ഐആറിലുള്ളത്. മരണം വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. ബന്ധുക്കളുടെ ആരോപണം തള്ളി ഡിവൈ എഫ്‌ഐ ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളി വലിയപാലത്തിന് സമീപത്തെ കൊടും വളവ് അപകട ഭീഷണിയാകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി - കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി വലിയ പാലത്തിന്...

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും : പഴകുളം മധു എം.എല്‍.എ

0
പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി...

തിരിച്ചടി ഭയന്ന് രാജി , ഇനി മന്ത്രിസഭാ പുനസംഘടന

0
തിരുവനന്തപുരം :12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി...

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...