നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് നന്ദികേശൻമാർ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് 16 കരകളിലും നന്ദികേശൻമാർ ഒരുങ്ങുന്നു. 23 മുതൽ 27 വരെയാണ് ശിവരാത്രി ഉത്സവം. 26-നു രാവിലെ നടക്കുന്ന ഉരുളിച്ചവഴിപാടും കാവടിഘോഷയാത്രയും വൈകിട്ട് നടക്കുന്ന കെട്ടുകാഴ്ചയുമാണ് പ്രധാനം. 27-ന് നൂറനാടിന്റെ തനതുപൈതൃകമായ നന്ദികേശ ശില്പഭംഗി കാണാനായി നന്ദികേശദർശനം നടക്കും. പാലമേൽ, ഇടപ്പോൺ, മുതുകാട്ടുകര, നടുവിലേമുറി, തത്തംമുന്ന, നെടുകുളഞ്ഞിമുറി, ഉളവുക്കാട്, കിടങ്ങയം, പഴഞ്ഞിക്കോണം, പുലിമേൽ, ഇടക്കുന്നം, പാറ്റൂർ, പുതുപ്പള്ളികുന്നം, എരുമക്കുഴി, കുടശ്ശനാട്, പള്ളിക്കൽ-പയ്യനല്ലൂർ എന്നീ കരകളിൽനിന്നാണ് കെട്ടുകാഴ്ചകൾ ക്ഷേത്രദർശനത്തിനു കൊണ്ടുവരുന്നത്. വൈക്കോലിനുമേൽ ചുമപ്പും വെള്ളയും പട്ടണിയിച്ച് ശിരസ് ഘടിപ്പിച്ച് ചമയങ്ങൾ അണിയിക്കുന്നതോടെ നന്ദികേശ നിർമാണം പൂർത്തിയാകും. ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം, സെക്രട്ടറി കെ. രമേശ്, ഖജാൻജി കെ.ആർ. ശശിധരൻപിള്ള, വൈസ് പ്രസിഡന്റ് രജിൻ എസ്. ഉണ്ണിത്താൻ, ജോയിന്റ് സെക്രട്ടറി പി. പ്രമോദ്, ഉത്സവക്കമ്മിറ്റി കൺവീനർ കെ. മോഹൻകുമാർ, ക്ഷേത്രാചാര കമ്മിറ്റി കൺവീനർ മോഹനൻ നല്ലവീട്ടിൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...