നഞ്ചമ്മയുടെ സമരം : നേതൃത്വം നൽകിയ ആളെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ദേശീയ അവാർഡ് ജേതാവും ​ഗായികയുമായ നഞ്ചമ്മയുടെ സമരത്തിന് നേതൃത്വം നൽകിയ സുകുമാരനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ പേരിലുണ്ടായിരുന്ന ഭൂമി കയ്യേറിയതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം നഞ്ചമ്മ സമരം നടത്തിയത്. തമിഴ്നാട് അതിർത്തിയിൽ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തിയതിനും സാമൂഹിക മാധ്യമങ്ങളിൽ തെറ്റായി പ്രചരണം നടത്തിയതിനുമാണ് സുകുമാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഗളിയിൽ നിന്ന് അറസ്റ്റ് ചെയ്ത സുകുമാരനെ കോയമ്പത്തൂർ കാട്ടൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്‍റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചമ്മയുടെ പരാതി. കയ്യേറ്റ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്തുകയാണ് നഞ്ചമ്മ. അഗളിയിലെ സ്വകാര്യവ്യക്തിയാണ് വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഭൂമി സ്വന്തം പേരിലാക്കിയതെന്നാണ് നഞ്ചമ്മ ആരോപിക്കുന്നത്. ഇതിന് ശേഷം ഭൂമി മറ്റൊരാൾക്ക് മറിച്ചു വിറ്റു. മിച്ചഭൂമി കേസ്, ടിഎൽഎ കേസും നിലനിൽക്കേയാണ് ഭൂമി കൈമാറിയതെന്ന് നഞ്ചമ്മ ആരോപിക്കുന്നു.

സ്വകാര്യവ്യക്തി ഭൂമി കൈമാറ്റത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്ന് വില്ലേജ് ഓഫീസറും സ്ഥിരീകരിച്ചു. ഓഫീസിൽ നിന്നും രേഖ നൽകിയിട്ടില്ല. അടിസ്ഥാന രേഖ വ്യാജമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. തര്‍ക്ക ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ നഞ്ചമ്മയെയും ബന്ധുക്കളെയും കഴിഞ്ഞ ദിവസം ഉദ്യോ​ഗസ്ഥര്‍ തടഞ്ഞിരുന്നു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് നഞ്ചമ്മയെ തടഞ്ഞത്. ഭൂമി ഉഴുത് കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചമ്മ എത്തിയത്. ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചമ്മയെ ഉദ്യോഗസ്ഥർ തടഞ്ഞത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ മുന്നറിയിപ്പ്: ഡൽഹിയിൽ ജാഗ്രത ശക്തമാക്കി അധികൃതർ, റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
ന്യൂഡല്‍ഹി: കനത്തമഴയെ തുടര്‍ന്ന് ഡല്‍ഹില്‍ റെഡ് ആലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ...

പ്രളയ ദുരന്തത്തില്‍ പെട്ട് ക്യാമ്പുകള്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതികളെത്തിച്ച് മണി മാഷ്‌

0
ആറന്മുള :പ്രളയ ദുരന്തത്തിൽ പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് മുടങ്ങാതെ ഭക്ഷണപ്പൊതി ശേഖരിച്ച്...

കര്‍ക്കിടകവാവ് ബലിതര്‍പ്പണം : ജില്ലയില്‍ സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന...

നദികളിലെ മണല്‍ വാരുവാന്‍ അടിയന്തര നടപടി സ്വീകരിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ജില്ലയിലെ നദികളില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നതിന് പരിഹാരമായും തൊഴിലാളികള്‍ക്ക് കൂടുതല്‍...