ജലമേളകളിൽ അങ്കം കുറിക്കുവാൻ തലവടിയിൽ നിന്ന് ‘നെപ്പോളിയൻ’ വരുന്നു ; ഉളികുത്തൽ കർമ്മം നാളെ

For full experience, Download our mobile application:
Get it on Google Play

എടത്വ: ജലമേളകളിൽ അങ്കം കുറിക്കുവാൻ തലവടിയിൽ നിന്നും ‘നെപ്പോളിയൻ’ വരുന്നു. ജലോത്സവ പ്രേമികളായ ഒരു കൂട്ടം സുഹൃത്തുക്കൾ മാത്രം ചേർന്ന് നിർമ്മിക്കുന്ന വെപ്പ് എ ഗ്രേഡ് വിഭാഗത്തിലുള്ള കളിവള്ളത്തിൻ്റെ “നെപ്പോളിയൻ ” ഉളികുത്തൽ കർമ്മം നവംബർ 19 ന് രാവിലെ 11നും 11.48നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. കളിവള്ളങ്ങളുടെ രാജശില്പി സാബു നാരായണൻ ആചാരി ഉളികുത്തൽ കർമ്മം നിർവ്വഹിക്കുമെന്ന് ‘നെപ്പോളിയൻസ് ടീം’ വക്താക്കൾ പറഞ്ഞു. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ പനമൂട്ടിൽ പാലത്തിന് സമീപമുള്ള മാലിപ്പുരയിൽ വെച്ചാണ് നെപ്പോളിയനെ അണിയിച്ച് ഒരുക്കുന്നത്. തലവടി ഗ്രാമത്തിന് വെപ്പ് വള്ളം വേണമെന്നുള്ള ആഗ്രഹമാണ് ഈ സുഹൃത്തുക്കളിലൂടെ ഇതോടു കൂടി പൂവണിയുന്നത്. മുൻകാലങ്ങളിൽ വെപ്പ് വള്ളങ്ങൾ ഉണ്ടായിരുന്നെങ്കിലും കാലപ്പഴക്കം മൂലം അവ നിലവിൽ ഇല്ല. തലവടിക്ക് സ്വന്തമായി നിലവിൽ നാന്നൂറിലധികം ഓഹരി ഉടമകൾ ചേർന്ന് നിർമ്മിച്ച ‘തലവടി ചുണ്ടൻ’ വള്ളം ഉണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂണിഫോം തേയ്ക്കുന്നതിനിടെ ഷോക്കേറ്റു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

0
കൊച്ചി: സ്കൂളിലേക്ക് പോകാനുള്ള യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽനിന്ന് വൈദ്യുതാഘാതമേറ്റ...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....