Wednesday, April 17, 2024 11:56 pm

കൃഷിക്കും അനുബന്ധ പദ്ധതികൾക്കുമായി 6.40കോടി ; നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ്‌ ‌ രാജൻ നീറംപ്ലാക്കൽ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിൽ കൃഷിക്കും അനുബന്ധ പദ്ധതികൾക്കുമായി 6.40കോടി രൂപ വകയിരുത്തി കൊണ്ടുള്ള കാർഷിക സൗഹൃദ ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കൃഷിയോടുള്ള സ്നേഹത്തിന്റെ പ്രതീകമെന്നോണം പാളത്തൊപ്പി അണിഞ്ഞാണ് വൈസ് പ്രസിഡണ്ട് ബഡ്ജറ്റ് അവതരിപ്പിച്ചത്.

Lok Sabha Elections 2024 - Kerala

ആരോഗ്യ മേഖലയ്ക്കായി 22 ലക്ഷം രൂപയും വകയിരുത്തി. കുടിവെള്ള പദ്ധതികൾക്ക് 14 ലക്ഷം രൂപയും വകയിരുത്തി. പഞ്ചായത്തിൽ പുതിയതായി ജനിക്കുന്ന പെൺകുട്ടികൾക്കായി പെൺകതിർ, പൊൻകതർ എന്ന പുതിയ പദ്ധതി ബജറ്റിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു. സ്ത്രീ സൗഹൃദ പഞ്ചായത്തിലെ മുഖമുദ്ര എന്നോണം സഖി എന്ന പേരിൽ മെൻസ്ട്രൽ കപ്പുകളുടെ വിതരണത്തിനായി ബഡ്ജറ്റിൽ 3ലക്ഷം രൂപ വക ഇരുത്തിയിട്ടുണ്ട്. ഓണത്തിന് ഒരു മുറം പൂവ് എന്ന പദ്ധതിയും ബഡ്ജറ്റ് വളരെയേറെ മികവ് പുലർത്തുന്നു എന്ന് തെളിയിക്കുന്നു.

വൃക്ക രോഗികൾക്ക് സഹായം നൽകുന്നതിനും ബഡ്ജറ്റിൽ പ്രത്യേകം തുക മാറ്റി വച്ചിട്ടുണ്ട്. മുൻ നീക്കിയിരിപ്പ് ഉൾപ്പെടെ 17,33,19,897 രൂപ ആകെ വരവും 16,6708,500 രൂപ ചെലവും. 66,11397 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. കുടിവെള്ളത്തിനു ഏറ്റവും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്ന ഇടമൺ പത്തേക്കറിൽ ചെറുകിട കുടിവെള്ള പദ്ധതിക്കായി 628000 രൂപയും കുടമുരുട്ടി വേലൻതടം പദ്ധതിക്കായി 348000 രൂപയും വകയിരുത്തിയിട്ടുണ്ട്‌. പട്ടികജാതി പട്ടികവർഗ്ഗ മേഖലക്ക്‌ കൂടുതൽ ഊന്നൽ നൽകുന്ന ബജറ്റ്‌ ആയിരുന്നു അവതരിപ്പിച്ചത്‌

പ്രസിഡന്റ്‌ ബീനാ ജോബി അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ അംഗം ജസ്സി അലക്സ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഗ്രേസി തോമസ്‌, മാത്യു കാനാട്ട്‌, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ അഡ്വ.സാംജി ഇടമുറി, മിനി ഡൊമിനിക്ക്‌, ഓമന പ്രസന്നൻ, സോണിയ മനോജ്‌, റോസമ്മ വർഗ്ഗീസ്‌,തോമസ്‌ ജോർജ്ജ്‌, അനിയൻ പി സി, സുനിൽ ചെല്ലപ്പൻ, ആനിയമ്മ അച്ചൻകുഞ്ഞ്‌, റെനി വർഗ്ഗീസ്‌, സെക്രട്ടറി എ സുരേഷ്‌ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഷിബു തോണിക്കടവിൽ അംഗങ്ങളായ ജോർജ്ജ്‌ ജോസഫ്‌, സണ്ണി മാത്യു എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദിവസം കഴിയുന്തോറും മുടിയുടെ കട്ടി കുറയുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്…

0
ആരോ​ഗ്യകരമായ തലയോട്ടി മുടിയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായമാകുമ്പോൾ തലയോട്ടിയിലും മുടിസംരക്ഷണത്തിലും കൂടുതൽ...

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും പിഴയും ശിക്ഷ

0
മലപ്പുറം: ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12...

അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

0
മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി...

11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ ബന്ധനബോട്ട് പിടിയിൽ

0
മുംബൈ: അനധികൃതമായി സൂക്ഷിച്ച 11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ...