ആറളം പഞ്ചായത്തിൽ നാളെ ഹർത്താൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ആറളം ഫാമില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫും ബിജെപിയും. ആറളം ഫാമില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം. ആറളം ഫാമിലെ പത്താം ബ്ലോക്കിലെ രഘുവാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ വിറക് ശേഖരിക്കാനായി പോയ ആദിവാസി യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വിറക് ശേഖരിക്കാനായി സംഘമായാണ് ഇവര്‍ പോയത്. ആനയെ കണ്ടതോടെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ രഘുവിനെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ നാട്ടുകാരും രഘുവിന്റെ ബന്ധുക്കളുമടക്കം പ്രതിഷേധിച്ചു. ഫാമിലെ താമസക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പരാതി. അതേസമയം കഴിഞ്ഞ ജനുവരിയിലും ചെത്ത് തൊഴിലാളിയെ ഫാമില്‍ വച്ച് ആന ചവിട്ടി കൊന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം

0
ആലപ്പുഴ: കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി...

പെയിന്റ് കടയില്‍ പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

0
മലപ്പുറം: ചമ്രവട്ടത്ത് പെയിന്റ് കടയില്‍ പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നല്‍കി തട്ടിപ്പ്...

അമേരിക്ക – ഇറാൻ സംഘർഷം അവസാനിക്കുന്നു ; ഇരുപക്ഷവും ധാരണയായെന്ന് സൂചന

0
ടെഹ്റാൻ: പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തിയ അമേരിക്ക - ഇറാൻ സംഘർഷം അവസാനിക്കുന്നതായി...

ലഹരി വിൽപ്പന ചോദ്യം ചെയ്ത പിതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു

0
തൃശൂര്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാന്‍സ് പോലുള്ള ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ചോദ്യം...