പത്തനംതിട്ട : നാരങ്ങാനം വട്ടക്കാവ് അംഗൻവാടിക്ക് സമീപം ഇന്ന് രാവിലെ കണ്ട കാല്‍പ്പാടുകള്‍ സമീപവാസികളെ പുലിപ്പേടിയിലാക്കി. പുലിയുടെതിനു സമാനമായ കാല്‍പ്പാടുകള്‍ ആയിരുന്നു കണ്ടത്. മുറ്റത്ത് വെച്ചിരുന്ന ബൈക്ക് എടുക്കാന്‍ ചെന്ന യുവാവാണ് ആദ്യം ഇത് കണ്ടത്. വിവരം അറിഞ്ഞ് നാട്ടുകാരും കൂടി. ഉടന്‍തന്നെ ജില്ലാ ഫോറസ്റ്റ് ആഫീസറേയും ആറൻമുള സർക്കിൾ ഇൻപെക്ടറേയും വിവരം അറിയിച്ചു.
ഇതിനിടെ ചിത്രം ഡി.എഫ്.ഒ ക്ക് അയച്ചു നല്കി. ചിത്രം കണ്ട അദ്ദേഹം ഇത് കാടുകളിൽ വസിക്കുന്ന ഒരു പ്രത്യേക തരം കാട്ടുപൂച്ച ആണെന്നും വള്ളിപ്പൂച്ച എന്നാണ് ഇത് അറിയപ്പെടുന്നതെന്നും നാട്ടുമ്പുറത്തെ കാവുകളിൽ ഇവയെ ധാരാളമായി കാണാറുണ്ടെന്നും അറിയിച്ചു. കോഴികളും ചെറു പക്ഷികളുമാണ് ഇവയുടെ ആഹാരമെന്നും സാധാരണ പൂച്ചയേക്കാൾ നാല് ഇരട്ടി വലിപ്പം ഇവക്കുണ്ടെന്നും ഡി.എഫ്.ഓ അറിയിച്ചു. ഇതോടെ നാട്ടുകാരുടെ ആശങ്കക്ക് വിരാമമായി.