നിയമപരമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ല ; നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ്

For full experience, Download our mobile application:
Get it on Google Play

നാരങ്ങാനം : നിയമപരമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐഎം നേതാവിൽ നിന്നു ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫിസർ ജോസഫ് ജോർജ്. ആറന്മുള പോലിസ് വില്ലേജ് ഓഫീസറുടെ മൊഴിയെടുത്ത് എഫ്ഐആർ ഇടാതെ മടങ്ങി. ഇനി എന്റെ നേരെ കത്തിയും വടിവാളും വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ നാരങ്ങാനത്തു തന്നെ ജോലി ചെയ്യാൻ തയ്യാറെന്ന് ജോസഫ് ജോർജ് പറഞ്ഞു.
വിവാദത്തിന് പിന്നാലെ ഫോണിൽ ഭീഷണികൾ എത്തിയതോടെയാണ് വില്ലേജ് ഓഫിസർ കളക്ടർക്ക് പരാതി നൽകിയത്. താൻ ഇടത് പക്ഷക്കാരനാണെന്നും പാർട്ടിയെ തകർക്കാൻ അല്ല ശ്രമിച്ചതെന്നും വില്ലേജ് ഓഫിസർ ജോസഫ് ജോർജ് പറഞ്ഞു.

താനും പാർട്ടി പ്രവർത്തകൻ ആണെന്നും പാർട്ടിയെ തകർക്കാൻ അല്ല ശ്രമിച്ചതെന്നും വില്ലേജ് ഓഫിസർ വ്യക്തമാക്കി. സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം തന്നെ പാർട്ടി വിരുദ്ധൻ എന്ന് വിളിച്ചതിൽ വിഷമമുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നും ജോസഫ് പറഞ്ഞു.
സ്ഥലംമാറ്റത്തിനും അതുവരെ അവധിക്കും അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടനികുതി അടയ്ക്കാൻ ആവശ്യപ്പെട്ട വില്ലേജ് ഓഫിസറെ വെട്ടുമെന്ന ഏരിയ സെക്രട്ടറിയുടെ ഭീഷണിയാണ് വിവാദമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...