ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ കർക്കടകവാവിന്റെ ഭാഗമായുള്ള ശ്രീമന്നാരായണീയ സത്രം ഇന്ന് വൈകുന്നേരം ആറിനു തിരുവനന്തപുരം തെക്കേമഠം അച്യുതഭാരതി സ്വാമിയാർ ദീപപ്രകാശനം നിർവഹിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് നാരായണീയ മാഹാത്മ്യം. ഓഗസ്റ്റ് ഒന്നു മുതൽ മൂന്നുവരെയാണ് സത്രം. മിഥുനപ്പള്ളി വാസുദേവൻ നമ്പൂതിരിയാണ് സത്രാചാര്യൻ. രാവിലെ ഏഴിന് സഹസ്രനാമജപത്തോടെ പാരായണവും പ്രഭാഷണവും ആരംഭിക്കും. വൈകിട്ട് ഏഴിന് പ്രഭാഷണത്തോടെ ചടങ്ങുകൾ സമാപിക്കും. സത്രത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ നാരായണീയ പാരായണത്തിനുവന്ന സമിതികളുടെ ഗുരുക്കന്മാരെ രണ്ടിന് ഉച്ചയ്ക്ക് ഒന്നിന് തിരുവമ്പാടി ഊരായ്മ ദേവസ്വം ആദരിക്കും. കർക്കടക വാവ് വിശേഷാൽ പൂജകൾ ഒന്നിന് ആരംഭിക്കും. പിതൃബലി നാലിനു പുലർച്ചെ മൂന്നിന് ആരംഭിക്കും. ബലി തർപ്പണത്തിനായി എത്തുന്ന സ്ത്രീഭക്തർക്കായി പ്രത്യേകം ബലിത്തറയും, കുളക്കടവും ദേവസ്വം ഒരുക്കിയിട്ടുണ്ട്. നാലിന് പുലർച്ചെ 6.15മുതൽ ചാവൂട്ട്, വാവിന്റെ വഴിപാട് രസീതുകൾ ക്ഷേത്രത്തിൽ വിതരണം ആരംഭിച്ചിട്ടുണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.