തൃശൂർ : പാലാ ബിഷപ്പിൻ്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ അനുകൂലിച്ചുള്ള വാർത്താക്കുറിപ്പ് വിവാദത്തിൽ അടിയന്തിര ജില്ല യു.ഡി.എഫ് യോഗം ഇന്ന് തൃശൂരിൽ ചേരും. ലീഗ് അടക്കമുള്ള കക്ഷികൾ പരസ്യമായി എതിർപ്പ് നേതൃത്വത്തെ അറിയിച്ചതോടെയാണ് വൈകീട്ട് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. പിഴവ് വരുത്തിയ യു.ഡി.എഫ് ജില്ല കൺവീനർ കെ.ആർ ഗിരിജനെ മാറ്റണമെന്നതിൽ ഉറച്ചു നിൽക്കുകയാണ് ലീഗ്.
അതേസമയം പാലാ ബിഷപ്പിൻ്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ അനുകൂലിച്ചുള്ള തൃശൂർ ഡി.സി.സിയുടെ വാർത്താകുറിപ്പ് തയാറാക്കിയതിൽ യാതൊരു ഗൂഢാലോചനയുമില്ലെന്ന് ജില്ല യു ഡി എഫ് കൺവീനർ കെ.ആർ ഗിരിജൻ വ്യക്തമാക്കി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൻ്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. യുഡിഎഫിലെ മറ്റ് കക്ഷികൾക്ക് എതിരഭിപ്രായം ഉണ്ടാകാം. താൻ തയ്യാറാക്കിയ വാർത്താക്കുറിപ്പ് ഡി.സി.സി നേതൃത്യം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും കെ.ആർ ഗിരിജൻ പറഞ്ഞു.
പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂരിൽ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തിലായിരുന്നു. യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ നിന്നും വ്യത്യസ്തമായി ബിഷപ്പിന്‍റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു പ്രസ്താവന.