പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ രണ്ടിന് കോന്നിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഏപ്രില്‍ രണ്ടിന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. കെ. സുരേന്ദ്രന് പുറമെ പത്തനംതിട്ട ജില്ലയിലെ മറ്റു നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും വിജയ് റാലിയില്‍ അണിചേരും.

വിജയ് റാലിക്ക് രാവിലെ 11.30ന് മുമ്പായി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനിയില്‍ പ്രവര്‍ത്തകര്‍ പ്രവേശിക്കണം. 11.45 യോടെ പരിപാടി ആരംഭിക്കും. 11 മുതലാണ് പ്രവേശനം അനുവദിക്കുക. മത, സാമുദായിക നേതാക്കള്‍ പ്രത്യേകം ക്ഷണിതാക്കളായെത്തും. പ്രധാനമന്ത്രി ആദ്യമായാണ് പത്തനംതിട്ട ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നത്. അതിനാല്‍ എല്ലാ ബൂത്തുകളില്‍ നിന്നും പ്രവര്‍ത്തകരെത്തും. കോന്നി നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രം 30,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്ന ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...