രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു. രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 68,020 പുതിയ കോവിഡ് റിപ്പോർട്ട്‌ ചെയ്തു. 32231 പേർ രോഗമുക്തരായപ്പോൾ 291 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 60000ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,20,39,644 ആയി. രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചു വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 6 കോടി കവിഞ്ഞു.

മഹാരാഷ്ട്രയിൽ 40414 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു. 108 പേർകൂടി മരിച്ചതോടെ ആകെ മരണം 54,181 ആയി. തലസ്ഥാനമായ മുംബൈയിൽ ഇന്ന് 6923 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിൽവച്ച് ഏറ്റവും ഉയർന്ന കണക്കാണിത്. അതിനിടെ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രാത്രി കർഫ്യൂ ഇന്ന് രാത്രി മുതൽ പ്രാബല്യത്തിൽ വരും. ഷോപ്പിങ് മാളുകൾ അടക്കമുള്ളവ രാത്രി എട്ട് മുതൽ രാവിലെ ഏഴുവരെ അടച്ചിടണമെന്നാണ് നിർദ്ദേശം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....