Thursday, April 25, 2024 2:45 am

നേപ്പാളിലെ ജനതയ്‌ക്കൊപ്പം ചേരാനായതിൽ സന്തോഷം – നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

നേപ്പാൾ : പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുമായി കൂടിക്കാഴ്ച്ച നടത്തി. ജലവൈദ്യുതി, വികസനം തുടങ്ങി വിവിധ മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്ന വിഷയത്തിലാണ് ചർച്ച നടന്നത്. അടുത്തിടെ ഒപ്പുവെച്ച ഉഭയകക്ഷി കരാറുകൾ സംബന്ധിച്ച് അവലോകനവും നടന്നു. ബുദ്ധ പൂർണിമ ദിനത്തിൽ നേപ്പാളിലെ ജനതക്കൊപ്പം ചേരാനായതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തിയ പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമ്മിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനം ഇരു നേതാക്കളും ചേർന്ന് നിർവഹിക്കും. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2014ന് ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്. ലുംബിനിയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി.

നേപ്പാള്‍ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ ഒരു മാസം മുൻപ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനമായിരുന്നു ഇത്. ഇരു രാജ്യങ്ങൾക്കുമിടയിലെ പരസ്പര വിശ്വാസവും നയതന്ത്ര ബന്ധങ്ങളും മെച്ചപ്പെടുത്താൻ സന്ദർശനം സഹായിച്ചുവെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....