മോദിയുടേത് മുതലക്കണ്ണീ‍ർ ; മുതലകൾ നിരപരാധികളെന്നും രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവി‍ഡിനെ കൈകാര്യം ചെയ്യുന്ന രീതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എൻഡിഎ സർക്കാരിനെയും വിമ‍ർശിച്ച് രാഹുൽ ​ഗാന്ധി. മോദിയുടെ കരച്ചിലിനെ മുതലക്കണ്ണീരെന്ന് വിശേഷിപ്പിച്ച് രാഹുൽ ​ഗാന്ധി. അതേസമയം മുതലകൾ നിരപരാധികളാണെന്നും രാഹുൽ പറഞ്ഞു. മോദിയുടെ തന്നെ മണ്ഡലമായ വാരണസ്സിയിലെ ഡോക്ട‍ർമാരുമായി വെള്ളിയാഴ്ച നടത്തിയ ഓൺലൈൻ ചർച്ചക്കിടെയാണ് പ്രധാനമന്ത്രി വൈകാരികമായി പ്രതികരിച്ചത്.

വാക്സിൻ ഇല്ല, ഏറ്റവും താഴ്ന്ന നിലയിൽ ജിഡിപി, ഏറ്റവും കടുതൽ കൊവിഡ് മരണങ്ങൾ… കേന്ദ്രസർക്കാർ ഉത്തരവാദികളല്ലേ?, പ്രധാനമന്ത്രി കരയുന്നു, ട്വിറ്ററിൽ രാഹുൽ ​ഗാന്ധി കുറിച്ചു. കൊവിഡിൽ മരിച്ചവർക്ക് ആദരം അർപ്പിക്കുമ്പോൾ മോദി കരഞ്ഞതിനെ മുതലക്കണ്ണീർ എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. എന്നാൽ മറ്റൊരു ട്വീറ്റിൽ മുതലകൾ നിരപരാദികളാണെന്നും രാഹുൽ കുറിച്ചു. ‌

മറ്റൊരു ട്വീറ്റിൽ ആ​ഗോള സാമ്പത്തികാവസ്ഥയും മഹാമാരിയുടെ വ്യാപനവും വ്യക്തമാക്കുന്ന ചാർട്ട് രാഹുൽ ​പങ്കുവെച്ചു. കേന്ദ്രസർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു പങ്കുവെച്ച ചാർട്ടാണ് ​രാഹുൽ ട്വീറ്റ് ചെയ്തത്. 10 ലക്ഷത്തിൽ 212 പേരാണ് ഇന്ത്യയിൽ മരിക്കുന്നതെന്ന് ഈ ചാർട്ട് വ്യക്തമാക്കുന്നു. എന്നാൽ വിയറ്റ്നാമിൽ ഇത് 0.4 ഉം ചൈനയിൽ രണ്ടുമാണ്. ജിഡിപി ബം​ഗ്ലാദേശിൽ 3.8 ഉം ചൈനയിൽ 1.9 ഉം പാക്കിസ്ഥാനിൽ 0.4 ഉം ആയിരിക്കെ ഇന്ത്യയിൽ ഇത് മൈനസ് എട്ട് ആണെന്ന് ചാർട്ട് വ്യക്തമാക്കുന്നു.

രാഹുൽ ​ഗാന്ധിക്ക് പുറമെ കോൺ​ഗ്രസ് നേതാക്കളായ ജയ്റാം രമേഷും പി ചിദംബരവും കേന്ദ്രസർക്കാരിനെതിരെ രം​ഗത്തെത്തി. വാക്സിൻ നൽകുന്നതിലെ മെല്ലപ്പോക്കിൽ ലോകാരോ​ഗ്യ സംഘാടനും ഐഎംഎഫും ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...