വർക്കല സ്വദേശിയായ യുവാവ് ബ്രിട്ടനിൽ ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : മലയാളി യുവാവ് ബ്രിട്ടനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ താമസിക്കുന്ന വർക്കല സ്വദേശി വിനീത് വിജയകുമാറാണ് (25) വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്. ഫാർമസിസ്റ്റായ വിനീത് ഫാർമസ്യൂട്ടിക്കൽ റിക്രൂട്ട്മെന്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കോവിഡ് കാലമായതിനാൽ പതിവുപോലെ വീട്ടിലിരുന്നു ജോലി ചെയ്യുകയായിരുന്ന വിനീതിനെ പതിനൊന്നു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നു സ്ഥിരീകരിച്ചു.

1993 മുതൽ ബ്രിട്ടനിൽ താമസിക്കുന്ന വർക്കല സ്വദേശിയായ വിജയകുമാർ – ബീന ദമ്പതികളുടെ മകനാണ്. യൂണിവേഴ്സിറ്റി ലക്ചററായ ദീപ സഹോദരിയാണ്. അപ്റ്റൺ പാർക്കിലെ വാഷിങ്ടൻ റോഡിൽ താമസിച്ചിരുന്ന പരേതനായ സുജീന്ദ്രന്റെ ചെറുമകനാണ് വിനീത്. എഴുപതുകളിൽ സിങ്കപ്പൂരിൽ നിന്നും ബ്രിട്ടനിലേക്കു കുടിയേറിയതാണ് ഇവരുടെ കുടുംബം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...