Friday, December 20, 2024 8:17 pm

വൻസ്‌ക്രീനുകള്‍ , ലഘുലേഖകള്‍ ; മോദിയുടെ പ്രസംഗം കര്‍ഷകരിലെത്തിക്കാന്‍ ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം തണുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നേരിട്ടിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാനുള്ള നീക്കത്തില്‍ ബിജെപി. വലിയ സ്‌ക്രീനുകളില്‍ പ്രസംഗം കാണിക്കാനും കേന്ദ്രം അച്ചടിച്ചു നല്‍കിയിട്ടുള്ള ലഘുലേഖകള്‍ കര്‍ഷകര്‍ക്ക് എത്തിക്കാനുമുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്‍മദിനമായ ഡിസംബര്‍ 25ന് ഉച്ചയ്ക്ക് ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 9 കോടി കര്‍ഷകരുമായി സംവദിക്കുന്നത്. പുതിയ കാര്‍ഷിക നിയമങ്ങളുടെ ഗുണങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനൊപ്പം പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ നിന്ന് 18,000 കോടി രൂപ അനുവദിക്കുകയും ചെയ്യും. ആറു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കാണു മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്കും പാര്‍ട്ടി എല്‍പിമാര്‍ക്കും എംഎല്‍എമാര്‍ക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ നിര്‍ദേശം നല്‍കി. പാര്‍ട്ടിയുടെ സംസ്ഥാന ഘടകങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും ഒരു വിഭാഗം കര്‍ഷകരുമായി ചര്‍ച്ച നടത്തും.

പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ എല്ലാ ബ്ലോക്ക് ഡവലപ്‌മെന്റ് കേന്ദ്രങ്ങളിലും വലിയ സ്‌ക്രീനുകള്‍ സജ്ജമാക്കാന്‍ ജെ.പി നഡ്ഡ നിര്‍ദേശിച്ചിട്ടുണ്ട്. മോദിയുടെ പ്രസംഗത്തിന് ഒരു മണിക്കൂര്‍ മുമ്പ് ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ മണ്ഡികളിലും എപിഎംസി മാര്‍ക്കറ്റുകളിലും പരിപാടികള്‍ നടത്തും. കാര്‍ഷിക ബില്ലിന്റെ ഗുണവശങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രത്യേകം അച്ചടിച്ചിറക്കിയിട്ടുള്ള ലഘുലേഖകള്‍ എല്ലാ കര്‍ഷകര്‍ക്കും എത്തിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക ഭാഷകളില്‍ വേണം ലഘുലേഖകള്‍ നല്‍കാന്‍. കേന്ദ്രം നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് മോദി കര്‍ഷകരെ അഭിസംബോധന ചെയ്യുന്നത്. നിയമങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ബിജെപി വന്‍ പ്രചാരണമാണ് നടത്തുന്നത്. നൂറ് വാര്‍ത്താസമ്മേളനങ്ങളും 700 യോഗങ്ങളും സംഘടിപ്പിക്കും. കര്‍ഷക പ്രക്ഷോഭം രൂക്ഷമായതോടെ നിയമത്തില്‍ ഭേദഗതികള്‍ വരുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. ഈ സാഹചര്യത്തിലാണ് മോദി കര്‍ഷകരുമായി അനുനയ നീക്കം നടത്തുന്നത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിത രണ പദ്ധതിയുടെ ഉദ്ഘാടനം നടത്തി

0
റാന്നി: നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ...

ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു

0
കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. കൊടുവള്ളി...

വൈദ്യുതി ചാർജ് വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി : മാത്യു കുളത്തിങ്കൽ

0
കോന്നി: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേൽ അഞ്ചാം...

നിക്ഷേപകന്റെ ആത്മഹത്യ : നടപടി വേണമെന്ന് കെ സുരേന്ദ്രൻ

0
കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിലെ നിക്ഷേപകന്‍ പണം തിരികെ ലഭിക്കാത്തതിനാല്‍് ആത്മഹത്യ...