അഹമ്മദാബാദ് : ഏകദിന ലോകകപ്പില്‍ ശനിയാഴ്ച്ചയാണ് ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. മത്സരം നടക്കുന്ന അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയം നിറഞ്ഞ് കവിയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മത്സരത്തിന് മുമ്പ് തീവ്രവാദ ഭീഷണി ലഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ പോലീസിന്. ഇമെയില്‍ ഭീഷണിയാണ് ലഭിച്ചിരിക്കുന്നത്. യൂറോപ്പില്‍ നിന്നാണ് ഇമെയില്‍ വന്നിരിക്കുന്നത്. അധികൃതര്‍ ഭീഷണിയെ ഗൗരവമായിട്ടാണ് കാണുന്നത്.
തിഹാര്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ പോലീസിന് സന്ദേശമയച്ചിരിക്കുന്നത്. കൂടെ 500 കോടി നല്‍കണമെന്നും കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും അഹമ്മദാബാദ് സ്‌റ്റേഡിയം ബോംബിട്ട് തകര്‍ക്കുമെന്നുമുള്ള ഭീഷണിയും കത്തിലുണ്ട്. എത്ര സുരക്ഷിതമാക്കിയാലും ഞങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും കൂടുതല്‍ സംസാരിക്കണമെങ്കില്‍ ഈ ഇമെയില്‍ മാത്രമയച്ചാല്‍ മതിയെന്നും സന്ദേശത്തിലുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























