പന്തളം : ടോറസ് ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിച്ച ശേഷം വീടിനുള്ളിലേക്ക് ഇടിച്ചു കയറി. പന്തളം മങ്ങാരം, കുന്നിക്കുഴി ജംഗ്ഷന് സമീപം തിങ്കളാഴ്ച പുലർച്ചെ 3.45 ഓടുകൂടിയായിരുന്നു അപകടം. നാഷണൽ ഹൈവേ നിർമ്മാണത്തിനായി ഹരിപ്പാട്ടിൽ മണ്ണിറക്കിയശേഷം അടൂരിലേക്ക് വരികയായിരുന്ന ടോറസ് ലോറി എതിരെ വരികയായിരുന്ന ഇടപ്പോണ്‍ സ്വദേശി അഡ്വ. ദേവദാസിന്റെ കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മങ്ങാരം കുന്നിക്കുഴി ഹരീഗീതയിൽ രംഗനാഥന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രംഗനാഥന്റെ ഭാര്യ ഗീതാ കുമാരി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ഇടിയുടെ ആഘാതത്തിൽ വീടിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. അത്ഭുതകരമായാണ് വീട്ടമ്മ രക്ഷപ്പെട്ടത്. ടോറസ് ലോറി ഇടിച്ച കാർ നിയന്ത്രണം വിട്ട് സമീപത്തെ മുട്ടാർ സ്വദേശി ശിബിലിഖാൻ്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും കാര്യമായ പരുക്ക് ഏറ്റിട്ടില്ല. ഇടപ്പോൺ സ്വദേശിയായ അഡ്വ.ദേവദാസ് മകനെ പഠനാവശ്യത്തിന് തൊടുപുഴയ്ക്ക് ബസ് കയറ്റി വിട്ട ശേഷം ഇടപ്പോണിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























