കൊവിഡ് ഭീതി : ഹോളി ആഘോഷങ്ങളില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുമെന്ന് നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് 19നെത്തുടര്‍ന്ന് ഹോളി ആഘോഷങ്ങളിൽ നിന്നു താൻ വിട്ടു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പടരുന്ന സാഹചര്യത്തിൽ വലിയ ആൾക്കൂട്ടം ഉള്ള പരിപാടികൾ കുറയ്ക്കണം എന്ന വിദഗ്ധരുടെ നിർദേശം പാലിക്കാനാണ് തീരുമാനം എന്നാണ് വിശദികരണം. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം.

രാജ്യത്ത് 18 പേര്‍ക്കാണ് നിലവില്‍ കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പകരുന്നതിന്റെ  പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ഡൽഹിയില്‍ നിരീക്ഷണത്തിലായിരുന്ന 15 ഇറ്റാലിയൻ വംശജർക്കു കൂടിയാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. ഇന്നലെ ഡൽഹിയിലെ ഹോട്ടലില്‍ നിന്നും ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ നിലവിലുള്ള രോഗികളുടെ എണ്ണം പതിനെട്ടായി. നേരത്തെ രാജസ്ഥാനിൽ എത്തിയ ഇറ്റാലിയൻ സ്വദേശി ,നോയിഡ,തെലങ്കാന സ്വദേശികൾ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കോവിഡ് 19 വൈറസ് ബാധ രാജ്യത്തെ വ്യാപാര മേഖലയെ തളര്‍ത്തിയിരിക്കുകയാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ചതോടെ ഇലട്രോണിക്സ് വിപണി പ്രതിസന്ധിയിലായി. വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നതോടെ വിമാനക്കമ്പനികളും പ്രതിസന്ധിയിലാണ്. ഗൾഫ് രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലേക്കുള്ള സർവീസുകളെ ബാധിച്ചു. വിസ നിയമങ്ങൾ ശക്തമാക്കിയതിനാൽ കോഴിക്കോട്ട് നിന്ന് സൗദിയിലേക്കുള്ള വിമാനങ്ങൾ ചൊവ്വാഴ്ച മുതൽ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കാബിനറ്റ് സെക്രട്ടറി ജാഗ്രത നി‍ർദ്ദേശം നൽകി. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്തി പരിശോധനകൾ തുടരുകയാണ്. രോഗബാധിതർ സഞ്ചരിച്ച് വിമാനങ്ങളിലെയും ഹോട്ടലുകളിലും ജീവനക്കാരെ അടക്കം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...