ഡല്‍ഹിയിലെ കലാപങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ പാര്‍ലമെന്റ് മൂന്നാം ദിവസവും സ്തംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ പാര്‍ലമെന്‍റ് മൂന്നാം ദിവസവും സ്തംഭിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ലോക്സഭാ നടപടികള്‍ ഉച്ചക്ക് 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും നിര്‍ത്തിവെച്ചു. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

ഡല്‍ഹി കലാപം ലോക്സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി, പാര്‍ട്ടി എം.പിമാരായ മണികാം ടാഗോര്‍, മനീഷ് തിവാരി, ജസ്ബിര്‍ സിങ് ഗില്‍ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രാജ്യസഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് സമാജ് വാദി പാര്‍ട്ടി എം.പി രാം ഗോപാല്‍ യാദവാണ് അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

അതോടൊപ്പം ലോക്സഭയില്‍ പ്രതിപക്ഷ അംഗങ്ങളെ ഭരണപക്ഷ അംഗങ്ങള്‍ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡല്‍ഹി കലാപവും ആധിര്‍ രഞ്ജന്‍ ചൗധരിയുടെ ഡല്‍ഹിയിലെ വസതിക്ക് നേരെ നടന്ന ആക്രമണവും ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എം.പിമാരുടെ അടിയന്തര യോഗം വിളിച്ചു. ഡല്‍ഹി കലാപത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇടത് എം.പിമാര്‍ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...