തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മുഖത്തടിച്ച സ്ഥാനാര്‍ഥി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : ഇലക്ഷന്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ടോങ്കില്‍ സംഘര്‍ഷം. ദിയോലി ഉനൈറ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മീണയുടെ അനുയായികള്‍ സംവ്രവാതയ്ക്കു സമീപം സ്റ്റേറ്റ് ഹൈവേ ഉപരോധിക്കുകയും, ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് വാഹന ഗതാഗതം തടയുകയും ചെയ്തു. പോലീസും അര്‍ധസൈനിക വിഭാഗവും സ്ഥലത്തെത്തി പ്രതിഷേധക്കാരെ അടിച്ചോടിക്കുകയായിരുന്നു. സംവ്രവാത ഗ്രാമത്തിലെ പൊളിങ് ബൂത്തില്‍ വെച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അമിത് ചൗധരിയെ തല്ലിയതിനാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നരേഷ് മീണയെ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ അനുയായികളെ തടഞ്ഞു എന്നാരോപിച്ചായിരുന്നു പോളിങ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തത്. ആക്രമണത്തിന്റെ ദൃശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോയില്‍ പതിഞ്ഞിരുന്നു.

ഇതിനു പിന്നാലെ നരേഷ് മീണയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതിരുന്ന നരേഷ് മീണയെ രാത്രി നാടകീയമായി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കീഴടങ്ങില്ലെന്ന് പറഞ്ഞ നരേഷ് മീണ, അനുയായികളോട് പോലീസിനെ വളയാനും, ഗതാഗതം തടസ്സപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് നരേഷ് മീണ സ്വതന്ത്രനായി മത്സരിക്കുന്നത്. ഇതേത്തുടര്‍ന്ന് നരേഷ് മീണയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...