Thursday, April 17, 2025 10:51 am

നരിയാപുരം സ്വദേശിക്കെതിരെ പീഡന പരാതിയുമായി യുവതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് കൊല്ലം സ്വദേശിയായ യുവതിയെ പ്രലോഭനങ്ങളില്‍പ്പെടുത്തി വീണ്ടും വിവാഹം കഴിച്ചു. പീഡനത്തെത്തുടര്‍ന്ന് യുവതി പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കി. പത്തനംതിട്ട നരിയാപുരം സ്വദേശി രാജേഷ് ഭവനിന്‍ രാജേഷിനെതിരെയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി പരാതി നല്‍കിയത്.

ഹോം നേഴ്സ് ആയി ജോലി ചെയ്തിരുന്ന താന്‍ രണ്ട് കുട്ടികളുടെ അമ്മയും വിധവയുമാണ് എന്നു പറഞ്ഞിട്ടും രാജേഷ് തനിക്ക് ഭാര്യയും കുട്ടിയും ഉണ്ടെന്നകാര്യം മറച്ചുവെച്ച് തന്നെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. രാജേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹം ശേഷം രാജേഷിന്റെ വീട്ടില്‍ താമസം തുടങ്ങി. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. ഓരോ ദിവസവും നിരവധി ഫോണ്‍  കോളുകള്‍ വരുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇതെപ്പറ്റി ചോദിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

പിന്നീട് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍  വിവാഹിതനാണെന്നും ഇതുപോലെ  മറ്റ് പലരെയും ചതിച്ചിട്ടുണ്ടെന്നും മനസ്സിലായത്‌. ഇയാളുടെ മദ്യപാനവും പീഢനവും സഹിക്കാന്‍ കഴിയാതെയാണ് ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ചത്. അതില്‍ ഒരു കുട്ടിയും ഉണ്ട്. വിവാഹ ശേഷം ഭാര്യയുടെ ആഭരണങ്ങളും പണവും ഉപയോഗിച്ച് മദ്യപിക്കുകയും ആഡംബര ജീവിതം നയിക്കുകയുമാണ് ഇയാളുടെ രീതി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പള്ളിക്കൽ കണ്ഠാളസ്വാമിക്ഷേത്രത്തില്‍ തിരുമുമ്പിൽ വേല ഇന്നുമുതൽ

0
പള്ളിക്കല്‍ : തിരുമുമ്പിൽ വേല ഏഴാം ഉത്സവദിവസമായ വ്യാഴാഴ്ച...

ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ; സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക അറസ്റ്റിൽ

0
അ​ഞ്ച​ൽ: ല​ണ്ട​നി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ക​ബ​ളി​പ്പി​ച്ച...

മലയാലപ്പുഴ ഹിന്ദുധർമ പരിഷത്ത് മഹാസത്സംഗ് തുടങ്ങി

0
മലയാലപ്പുഴ : നാലുവേദങ്ങളുടെ തൂണിൽ ഉറച്ചുനിൽക്കുന്ന വൈജ്ഞാനിക സമ്പത്തിനെ അറിയാൻ...

സഹപ്രവർത്തകരുടെ പിഎഫ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ സഹപ്രവര്‍ത്തകരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലെ പണം...