നരിയാപുരം സ്വദേശിക്കെതിരെ പീഡന പരാതിയുമായി യുവതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് കൊല്ലം സ്വദേശിയായ യുവതിയെ പ്രലോഭനങ്ങളില്‍പ്പെടുത്തി വീണ്ടും വിവാഹം കഴിച്ചു. പീഡനത്തെത്തുടര്‍ന്ന് യുവതി പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കി. പത്തനംതിട്ട നരിയാപുരം സ്വദേശി രാജേഷ് ഭവനിന്‍ രാജേഷിനെതിരെയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി പരാതി നല്‍കിയത്.

ഹോം നേഴ്സ് ആയി ജോലി ചെയ്തിരുന്ന താന്‍ രണ്ട് കുട്ടികളുടെ അമ്മയും വിധവയുമാണ് എന്നു പറഞ്ഞിട്ടും രാജേഷ് തനിക്ക് ഭാര്യയും കുട്ടിയും ഉണ്ടെന്നകാര്യം മറച്ചുവെച്ച് തന്നെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. രാജേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹം ശേഷം രാജേഷിന്റെ വീട്ടില്‍ താമസം തുടങ്ങി. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. ഓരോ ദിവസവും നിരവധി ഫോണ്‍  കോളുകള്‍ വരുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇതെപ്പറ്റി ചോദിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

പിന്നീട് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍  വിവാഹിതനാണെന്നും ഇതുപോലെ  മറ്റ് പലരെയും ചതിച്ചിട്ടുണ്ടെന്നും മനസ്സിലായത്‌. ഇയാളുടെ മദ്യപാനവും പീഢനവും സഹിക്കാന്‍ കഴിയാതെയാണ് ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ചത്. അതില്‍ ഒരു കുട്ടിയും ഉണ്ട്. വിവാഹ ശേഷം ഭാര്യയുടെ ആഭരണങ്ങളും പണവും ഉപയോഗിച്ച് മദ്യപിക്കുകയും ആഡംബര ജീവിതം നയിക്കുകയുമാണ് ഇയാളുടെ രീതി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...