ആർട്ടെമിസ് 3 ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ ; ദൗത്യം 2027 ൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആർട്ടെമിസ് 3 ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ. നാസയുടെ റാൻഡി ബ്രെസ്നിക് ആണ് ദൗത്യ സംഘത്തലവൻ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ലൂക്ക പാർമിറ്റാനോയാണ് മിഷൻ പൈലറ്റ്, ഇറ്റാലിയൻ സ്വദേശിയാണ് ലൂക്ക. നാസയുടെ തന്നെ ഫ്രാങ്ക് റൂബിയോയും ആൻഡ്രെ ഡഗ്ലസ്സുമാണ് മിഷൻ സ്പെഷ്യലിസ്റ്റുകൾ. ഇത്തവണ ദൗത്യസംഘത്തിൽ വനിതകളില്ല. 2027ൽ നടക്കുന്ന ദൗത്യത്തിൽ നാലംഗ സംഘം സഞ്ചരിക്കുന്ന ഒറയോൺ പേടകം രണ്ട് ലാൻഡറുകളുമായി ഡോക്കിംഗ് പരീക്ഷിക്കും. ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറുമായും സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് എച്ച്എൽഎസ് പതിപ്പുമായും പേടകം ഡോക്ക് ചെയ്യും. ചെറിയ ഇടവേളകളിൽ ബ്ലൂ മൂണും ഒറയോണും സ്റ്റാർഷിപ്പ് എച്ച്എൽഎസും വിക്ഷേപിക്കുകയാണ് ദൗത്യത്തിലെ ആദ്യ വെല്ലുവിളി.

ആദ്യ ബ്ലൂ മൂണാകും വിക്ഷേപിക്കുക. പിന്നെ എസ്എൽഎസ് റോക്കറ്റിൽ ഒറയോണിൽ നാല് യാത്രികർ ബഹിരാകാശത്തെത്തും. ബ്ലൂ മൂണുമായി ഡോക്ക് ചെയ്യുകയും വേർപെടുകയും ചെയ്ത ശേഷം സ്റ്റാർഷിപ്പുമായും ഡ‍ോക്കിംഗ് നടത്താനാണ് പദ്ധതി. ആർട്ടെമിസ് നാലിന് മുൻപ് സ്റ്റാർഷിപ്പ് എച്ച്എൽഎസ് ലാൻഡർ ആളില്ലാതെ ചന്ദ്രനിൽ ലാൻഡിങ്ങ് നടത്തുമെന്നും പ്രഖ്യാപനമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...