Friday, March 28, 2025 10:35 am

പുതിയ ചരിത്രത്തിത്തിന് തിരി കൊളുത്തി നാസ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍:   ആറ് മാസത്തെ നിരീക്ഷണ പ്രക്രിയയ്‌ക്ക്ശേഷം  ജെയിംസ് വെബ് ടെലിസ്‌കോപ്പ് പകര്‍ത്തിയ ചിത്രം പുറത്ത് വിട്ട് നാസ.   ഇത് അമേരിക്കയ്ക്കും എല്ലാ മനുഷ്യരാശിക്കും ചരിത്ര നിമിഷം.  ” ചിത്രം പുറത്തുവിട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. “ഇത് നമുക്കെല്ലാവര്‍ക്കും വളരെ ആവേശകരമായ നിമിഷമാണ്.   ഇന്ന് പ്രപഞ്ചത്തിന് ഒരു പുതിയ അധ്യായമാണ്,” കമല ഹാരിസും പറഞ്ഞു.

“ഞങ്ങള്‍ 1300 കോടി വര്‍ഷത്തിലേറെ പിന്നോട്ട് നോക്കുകയാണ്.   ഈ ചെറിയ പാടുകളില്‍ ഒന്നില്‍ നിങ്ങള്‍ കാണുന്ന പ്രകാശം 1300 കോടി വര്‍ഷങ്ങളായി സഞ്ചരിക്കുന്നതാണ്.”   ദൂരദര്‍ശിനിയില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്തിറക്കിയ ശേഷം നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.   ഈ ആദ്യ ചിത്രങ്ങള്‍ വെബ്ബ്ശാസ്ത്രപ്രവര്‍ത്തനങ്ങളുടെഔദ്യോഗികതുടക്കത്തെഅടയാളപ്പെടുത്തുന്നതാണെന്ന് ചിത്രങ്ങളെക്കുറിച്ച്‌ നാസ പറഞ്ഞു.  “ഈ ആദ്യ ചിത്രങ്ങളുടെ പ്രകാശനം വെബ്ബിന്റെ ശാസ്ത്ര പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക തുടക്കത്തെ അടയാളപ്പെടുത്തുന്നു, അത് മിഷന്റെ പ്രധാന ശാസ്ത്ര വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നത് തുടരും,” ചിത്രങ്ങളെക്കുറിച്ച്‌ നാസ പറഞ്ഞു.   1000 കോടി വിലമതിക്കുന്നതാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ്.

ആറ് മാസത്തെ നിരീക്ഷണ പ്രക്രിയയ്‌ക്ക് ശേഷമാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ജെയിംസ് വെബ്ബിന്റെ ആദ്യത്തെ അഞ്ച് ലക്ഷ്യങ്ങള്‍ വെള്ളിയാഴ്ച നാസ വെളിപ്പെടുത്തി.   കരീന നെബുല, WASP-96b, സതേണ്‍ റിംഗ് നെബുല, സ്റ്റീഫന്‍സ് ക്വിന്റ്റെറ്റ്, SMACS 0723 എന്നിവയുടെ നിരീക്ഷണമാണ് ആദ്യ ലക്ഷ്യങ്ങള്‍.   നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി, ബഹിരാകാശ ദൂരദര്‍ശിനി ശാസ്ത്രം എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര സമിതിയാണ് ഈ ലക്ഷ്യങ്ങള്‍ തെരഞ്ഞെടുത്തത്.   20 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അധിക ഇന്ധന ശേഷിയുണ്ടെന്ന് നാസ പറഞ്ഞു.   ആയിരക്കണക്കിന് താരാപഥങ്ങള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ദുര്‍ബലമായ വസ്തുക്കളുംവസ്തുക്കളും ചിത്രത്തിലുള്ളതായി നാസ അറിയിച്ചു.

2021 ഡിസംബർ 25-ന് വിക്ഷിപ്തമായ ബഹിരാകാശനിരീക്ഷണാലയമാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. ഹബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയേക്കാൾ കൃത്യതയും സംവേദനക്ഷമതയും ഉള്ളതാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി.   996ലാണ് ഇങ്ങനെയൊരു സംരംഭത്തെ കുറിച്ചുള്ള ചർച്ചകൾ രൂപം കൊള്ളുന്നത്. 17 രാജ്യങ്ങളുടെ ഒരു സംയുക്തസംരംഭമാണിത്.   നേതൃത്വത്തിൽ നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയാണുള്ളത്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിന്റെ പേരാണ് ഈ ദൂരദർശിനിക്ക് നൽകിയിട്ടുള്ളത്.    അപ്പോളോ ദൗത്യത്തിനു നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേനല്‍മഴ ; കോന്നിയിൽ ലഭിച്ചത് കഴിഞ്ഞ വർഷത്തേക്കാൾ 60 മില്ലിമീറ്റർ അധികമഴ

0
കോന്നി : കഴിഞ്ഞ വർഷത്തെക്കാൾ 60 മില്ലിമീറ്റർ അധികമഴയാണ് ഈ...

മാർച്ച് 27 നിർമാണ തൊഴിലാളികൾ സുരക്ഷാ ദിനമായി ആചരിച്ചു

0
കോഴഞ്ചേരി : കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം...

കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രായോഗികമായ പരിഹാരമാർഗങ്ങൾ നിർദേശിക്കാനുള്ള മനോഭാവത്തോടെയാകണം : മന്ത്രി എകെ...

0
തിരുവനന്തപുരം : കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രഹസനമാകരുതെന്ന് മന്ത്രി എകെ...

യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം ആവശ്യപ്പെട്ടു ; യുവാവിനെ സൈബര്‍ക്രൈം പോലീസ് അറസ്റ്റ്...

0
വടകര: യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവിനെ സൈബര്‍ക്രൈം...