ലൂണാർ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയെ ക്ഷണിച്ച് നാസ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ലക്ഷ്യമിടുന്ന അമേരിക്കയുടെ മഹത്തായ ആർട്ടെമിസ് പദ്ധതിയിൽ ഇന്ത്യയ്ക്ക് നിർണായക അവസരം. ചന്ദ്രോപരിതലത്തിൽ സ്ഥാപിക്കുന്ന ലൂണാർ ബേസ് പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ യെ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുകയാണ് നാസ. ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രനിൽ സ്ഥാപിക്കുന്ന ഗവേഷണ നിലയത്തിന്റെ നിർമ്മാണം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ സഹകരിക്കാനാണ് നാസയുടെ ക്ഷണം. ഇന്ത്യ നേരത്തേ തന്നെ അമേരിക്കയുടെ ആർട്ടെമിസ് അക്കോർഡ്സിൽ ഒപ്പുവെച്ച രാജ്യങ്ങളിലൊന്നാണ്. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നിർണായക നീക്കം.

ഇന്ത്യ-അമേരിക്ക ബഹിരാകാശ സഹകരണത്തിന്റെ ഭാഗമായി നാസ–ഐഎസ്ആർഒ സിന്തറ്റിക് അപർച്ചർ റഡാർ പോലുള്ള സംയുക്ത ദൗത്യങ്ങൾ വിജയകരമായി മുന്നേറുന്നതിനിടെയാണ് ലൂണാർ ബേസ് പദ്ധതിയിലേക്കുള്ള പുതിയ ക്ഷണം. ആഗസ്റ്റ് 5, 6 തീയതികളിൽ ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് നടന്ന ഇന്ത്യ–യുഎസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ ഒമ്പതാമത് യോഗത്തിനിടെയാണ് നാസ ഈ ക്ഷണം അറിയിച്ചത്. യോഗത്തിൽ ബഹിരാകാശ ഗവേഷണം, ചന്ദ്രദൗത്യങ്ങൾ, ഭാവി സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ചർച്ചകൾ തുടരാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...