ശബരിമല യുവതീ പ്രവേശന കേസ് ; ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീം കോടതിയുടെ വിധി ഒക്ടോബർ ആദ്യ ആഴ്ച്ചയോടെ ഉണ്ടായേക്കുമെന്ന് സൂചന. സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് കേസിൽ വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് സൂചന നൽകി. ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഈ നിർണ്ണായക പരാമർശമുണ്ടായത്. ശബരിമല കേസിന്റെ വിധി പുറത്തുവന്നതിനു ശേഷം ബോധ്ഗയ കേസ് പരിഗണിച്ചാൽ മതിയെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിന് മറുപടിയായാണ് വിധി ഒക്ടോബറിൽ ഉണ്ടാകുമെന്നും അതിനാൽ ബോധ്ഗയ കേസ് സംബന്ധിച്ച ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ ശബരിമല കേസിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നൽകുന്ന വിധി മറ്റ് പല കേസിനെയും ബാധിക്കുമെന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കേസിന്റെ വിധി വരാൻ കാത്തുനിൽക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...